കോട്ടയം: മോഹന്‍ലാലും മുകേഷും ഒന്നിച്ച പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബോയിങ് ബോയിങ് സിനിമയില്‍ ഒരു രംഗമുണ്ട്. എം.ജി സോമനും മോഹന്‍ലാലും മുകേഷും ചേര്‍ന്നൊരു രംഗം. “പത്രം ജനശ്രദ്ധ പിടിച്ചു പറ്റാനായി നമ്മള്‍ ഒരു കാര്യം ചെയ്യണം.. ഇല്ലാത്ത ഒരാളിന്റെ പേരില്‍ ഒരു കഥയെഴുതി കാച്ചണം ചേട്ടാ”..
മോഹന്‍ലാലിന്റെ കഥാപാത്രം എം.ജി സോമന്റെ ലംബോധരന്‍ പിള്ള എന്ന കഥാപാത്രത്തോട് പറയുന്ന ഒരു രംഗമായിരുന്നു അത്. പിന്നാലെ വന്ന ‘എട്ടുവീട്ടില്‍ കുട്ടന്‍പിള്ള’യുടെ കഥ ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്. ഏതാണ്ട് ഇതേ അവസ്ഥയാണ് മണിമലയിലെ മലയാള മനോരമ പത്രത്തിന്റെ വരിക്കാരുടെയും അവസ്ഥ.. ബൈബിള്‍ പഠിച്ചവര്‍ ദുര്‍മാര്‍ഗികളാണെന്ന വിവാദ ലേഖനത്തിന്റെ ക്ഷീണം മാറുന്നതിനു മുന്‍പേ മനോരമയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

മണിമല ഫൊറോന പള്ളിയില്‍ ഇഫ്താര്‍ വിരുന്നിന്റെ വാര്‍ത്തയാണ് ശ്രദ്ധാകേന്ദ്രം.. മണിമല ഫൊറോന പള്ളിയില്‍ സംഘടിപ്പിച്ച 11 ഇടവകകളില്‍ നിന്നുള്ള സണ്‍ഡേ സ്‌കൂള്‍ അധ്യാപക സെമിനാറിനെ മനോരമയില്‍ ഇഫ്താര്‍ വിരുന്നാക്കി വാര്‍ത്ത കൊടുത്തു എന്നതാണ് പുതിയ വിവാദം. വാര്‍ത്ത കണ്ട 11 ഇടവകകളിലെ വികാരിമാരും രാവിലെ തന്നെ മണിമല ഫൊറോന പള്ളി വികാരിയെ വിളിച്ചു പ്രതിഷേധം അറിയിച്ചു. ഇടവക ജനങ്ങളും പ്രതിഷേധം അറിയിച്ചു സാമൂഹ്യ മാധ്യമങ്ങളിലൂടെ വിഷയം സജീവമാക്കി.

കത്തോലിക്കാ പള്ളിയിലെ വേദപാഠ അദ്ധ്യാപകരുടെ യോഗത്തേ ഇഫ്താര്‍ വിരുന്നായി വാര്‍ത്ത നല്‍കിയത് വിശ്വാസികളിലും വൈദികരിലും പ്രതിഷേധം ഉണ്ടായിട്ടുണ്ട്. മണിമല ഫൊറോന പള്ളിയില്‍ നടന്ന ഇഫ്താര്‍ സംഭവത്തില്‍ 10 ഇടവകയില്‍ നിന്നായി 100 പേര്‍ പങ്കെടുത്തു എന്നും മനോരമ റിപോര്‍ട്ട് ചെയ്യുകയായിരുന്നു. ഫാ. മാത്യു താന്നിയത്ത് ഇഫതാര്‍ സംഗമം ഉദ്ഘാടനം ചെയ്തതായും ചങ്ങനാശേരി അതിരൂപതാ അധികാരികള്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു എന്നും മനോരമ പറയുന്നു.

നിലവില്‍ മലയാള മനോരമയില്‍ വേദങ്ങളും ബൈബിളും പഠിച്ചവര്‍ ദുര്‍മാര്‍ഗികളാണെന്നു എതുതിയ ലേഖനം വന്നതിനെതിരേ ക്രിസ്ത്യാനികള്‍ പള്ളിയില്‍ മനോരമപത്രം കൂട്ടിയിട്ട് കത്തിക്കുമ്ബോള്‍ തന്നെയാണ് പള്ളിയിലെ ഇഫ്താര്‍ വിരുന്ന് വാര്‍ത്തയും മനോരമ നല്‍കുന്നത്. അതേസമയം വിവാദ വാർത്തയില്‍ മാപ്പപേക്ഷയുമായി മുതിർന്ന എഡിറ്റർ നേരിട്ട് മണിമല ഫൊറോന പള്ളി വികാരിയെ കണ്ടു എന്ന വിവരവും പുറത്തുവരുന്നുണ്ട്.

There is no ads to display, Please add some