കോട്ടയം: നഗരമധ്യത്തിൽ എക്സൈസിന്റെ വൻ ലഹരിമരുന്ന് വേട്ട. 300 ലധികം നൈട്രോസെപ്പാം ഗുളികകളുമായി ഫാർമസിസ്റ്റിനെ എക്സൈസ് സംഘം പിടികൂടി. കോട്ടയം നഗരത്തിലെ ഫാർമസിസ്റ്റ് ആയ നട്ടാശേരി സ്വദേശി ബിജു മാത്യുവിനെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ പിജി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇന്ന് ഉച്ചയ്ക്ക് 12:30 യോടു കൂടി കോട്ടയം നഗര മധ്യത്തിൽ മാമൻ മാപ്പിള ഹാളിന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിവരണം ചെയ്യുന്നതിനായി എത്തിച്ചതായിരുന്നു വീര്യം കൂടിയ ലഹരി മരുന്ന് ഗുളികകൾ.

കോട്ടയം മാമ്മൻ മാപ്പിള ഹാളിന് സമീപത്തെ ഇടവഴിയിൽ നിന്നാണ് ലഹരി മരുന്നുകൾ പിടികൂടിയത്. കേസിന്റെ നടപടികൾ പൂർത്തിക്കാക്കുകയാണ് എക്സൈസ് സംഘം. 400 ഗ്രാമിൽ അധികം ലഹരി മരുന്ന് ഗുളികകൾ ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം.