ഇടുക്കി: കുട്ടിക്കാനം പള്ളിക്കുന്നിന് സമീപം 15 ഓളം യാത്രക്കാരുമായി വന്ന കെ.എസ്.ആർ.ടി.സി ബസിനു ബ്രേക്ക് നഷ്‌ടപ്പെട്ടു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടം ഒഴിവായി.

തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയിലേക്ക് വന്ന ബസാണ് അപകടത്തിൽപെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് പിന്നോട്ടുരുണ്ട് വന്നെങ്കിലും ഡ്രൈവർ ബസ് തിട്ടയിൽ ഇടിപ്പിച്ചു നിർത്തി. അപകടത്തിൽ ആർക്കും പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *