മുണ്ടക്കയം: 57കാരന്റെ മൂക്കിൽ നിന്നും കുളയട്ടയെ ജീവനോടെ പുറത്തെടുത്ത് ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി. മുണ്ടക്കയം സ്വദേശിയായ 57കാരന് രണ്ടാഴ്ചയായി മൂക്കിനുള്ളിൽ അസ്വസ്ഥത അനുഭവപ്പെടുകയും കണ്ണുകളിൽ കൂടി വെള്ളം വരികയും ചെയ്തിരുന്നു.

ഇതേ തുടർന്നു മറ്റൊരു ആശുപത്രിയിൽ ആദ്യം ചികിത്സ തേടി. അസ്വസ്ഥത മാറാതെ വരികയും മൂക്കിനുള്ളിൽ
നിന്നു രക്തം വരികയും ചെയ്തതോടെ കഴിഞ്ഞ ദിവസം രാത്രിയിൽ മാർ സ്ലീവാ മെഡിസിറ്റിയിൽ അടിയന്തര ചികിത്സ തേടി എത്തുകയായിരുന്നു.

📌 വാർത്തകൾ നിങ്ങളുടെ വാട്‌സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇🏻https://chat.whatsapp.com/HujtxVqFYetAOXp3psmFr3

എമർജൻസി മെഡിസിൻ വിഭാഗം ഫിസിഷ്യൻ ഡോ.അഖിൽ ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളിൽ കുളയട്ടയെ കണ്ടെത്തിയത്. തുടർന്നു ഈ ജീവിയെ ജീവനോടെ തന്നെ പുറത്തെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *