പൊതുവേദിയിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കലും മുൻ എംഎൽഎ പി.സി ജോർജ്‌ജും തമ്മിൽ വാക്കേറ്റം. പൂഞ്ഞാർ തെക്കേക്കരയിൽ സ്വകാര്യ ആശുപത്രി ഉദ്ഘാട ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ വേദിയിലിരിക്കെയാണ് ഇരുവരും തമ്മിൽ കൊമ്പുകോർത്തത്.
മുണ്ടക്കയത്ത് സർക്കാർ ആശുപത്രി അനുവദിക്കാൻ നടത്തിയ ശ്രമങ്ങളെ കുറിച്ച് പിസി ജോർജ് പറഞ്ഞതാണ് പൂഞ്ഞാർ എംഎൽഎയെ ചൊടിപ്പിച്ചത്. ഇവിടെ ആവശ്യമുള്ള കാര്യം പറഞ്ഞാൽ മതിയെന്ന് എംഎൽഎ പറഞ്ഞു.

എനിക്കിഷ്ടമുള്ളത് പറയുമെന്നായിരുന്നു ജോർജ്ജിന്റെ മറുപടി. അതിനുള്ള വേദി ഇതല്ലെന്ന് കുളത്തുങ്കൽ ചൂണ്ടിക്കാട്ടി. പൂഞ്ഞാറിലെ ആശുപത്രിയിലും ഉച്ചകഴിഞ്ഞ് ഒപിയില്ലെന്നും അതിന് നടപടി വേണമെന്നും തന്നെ കണ്ട് കിട്ടിയിട്ടുവേണ്ട ഇത് പറയാനെന്നും ജോർജ്‌ജ് പറഞ്ഞു. സംഘാടകരെത്തി ഇരുവരെയും അനുനയിപ്പിക്കുകയായിരുന്നു.

There is no ads to display, Please add some