കോട്ടയം: നഗരത്തിൽ സി എം എസ് കോളജ് മുതൽ പനമ്പാലം വരെ അപകടകരമായി വാഹനം ഓടിച്ച് 20 വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടാക്കിയ ജൂബിൻ ലാലുവിനെ സംഘടനയിൽ നിന്നും കഴിഞ്ഞ വർഷം പുറത്താക്കിയിരുന്നതായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

ഇന്ന് വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് സിഎംഎസ് കോളേജ് മുതൽ ചാലുകുന്നു വരെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട സിഎംഎസ് കോളേജ് വിദ്യാർത്ഥിയും മുൻ കെഎസ്‌യു നേതാവുമായ ജൂബിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് കഴിഞ്ഞ വർഷം പുറത്താക്കിയതായി കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് കെ.എൻ നൈസാം ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *