കോട്ടയം: എസ്ഡിപിഐ കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ “വോട്ട് കൊള്ളക്കാരിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുക” എന്ന ക്യാമ്പയിൻ ആസ്പദമാക്കി പദയാത്രയും വാഹന പ്രചരണ ജാഥയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് സിറാജ് എംഎസ് ജാഥ ക്യാപ്റ്റനായും മണ്ഡലം സെക്രട്ടറി ഷൈജു ഹമീദ് വൈസ് ക്യാപ്റ്റനായും നടന്ന പദയാത്രയിൽ ജില്ലാ വൈസ് പ്രസിഡണ്ട് യൂ നവാസ് മണ്ഡലം പ്രസിഡണ്ടിന് പതാക കൈമാറി.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

തുടർന്ന് നടന്ന പദയാത്രയുടെ സമാപന സമ്മേളനത്തിൽ മണ്ഡലം ജോയിൻ സെക്രട്ടറി അബ്ദുൽ റഹീം സ്വാഗതം ആശംസിക്കുകയും ജില്ലാ പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിക്കുകയുംചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി നിസാം എത്തിപ്പുഴ മുഖ്യപ്രഭാഷണം നടത്തി. സമാപനത്തിൽ വിവിധ ബ്രാഞ്ചുകൾ പ്രസിഡണ്ടുമാർ ജാഥാ ക്യാപ്റ്റന് സ്വീകരണം നൽകി.

പദയാത്രയ്ക്ക് മുന്നോടിയായി രാവിലെ 10 മണിക്ക് തിരുവാതിക്കൽ നിന്നും ആരംഭിച്ച വാഹന പ്രചരണ ജാഥയിൽ SDPI കോട്ടയം ജില്ലാ പ്രസിഡന്റ്‌ സിയാദ് വാഴൂർ, ജില്ലാ സെക്രെട്ടറി നിസാം ഇത്തിപ്പുഴ, ജില്ലാ കമ്മറ്റി അംഗം നൗഷാദ് കൂനന്താനം, കോട്ടയം മണ്ഡലം ഓർഗാനിസിങ് സെക്രട്ടറി അനസ് മുണ്ടകം, ജില്ലാ വൈസ് പ്രസിഡന്റ്‌ യൂ നവാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *