തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ എറണാകുളത്തും കോട്ടയത്തും ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമുണ്ട്. എറണാകുളത്ത് രാവിലെ മുതൽ അതിശക്തായ മഴയാണ് പെയ്യുന്നത്. കളമശേരിയിൽ മേഘവിസ്ഫോടനം നടന്നതായി കുസാറ്റ് അധികൃതർ പ്രതികരിച്ചു. ഇക്കാര്യത്തിൽ കാലാവസ്ഥാ വകുപ്പിന്റെ പ്രതികരണമൊന്നും വന്നിട്ടില്ല.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
28-05-2024 : തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
29-05-2024 : തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂർ
30-05-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
31-05-2024 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
01-06-2024 : ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ