കോട്ടയം : കോട്ടയം കുറിച്ചിയിൽ പിക്കപ്പ് വാനിടിച്ച് കാൽനട യാത്രക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം. കേരള കോൺഗ്രസ് പ്രവർത്തകരും ചങ്ങനാശ്ശേരി സ്വദേശികളുമായ വർഗീസ് (69), പരമേശ്വരൻ (72) എന്നിവരാണ് മരിച്ചത്.

കുറിച്ചി ചെറു വേലിപ്പടിയിൽ രാത്രി 9 മണിയോട് കുടി ആയിരുന്നു അപകടം.സമീപത്തെ പുരയിടത്തിൽ നടന്ന കേരള കർഷക യൂണിയന്റെ കേരകർഷക സൗഹൃദ സംഗമം പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. റോഡ് മുറിച്ചു കടക്കുന്നതിനിടെ ചങ്ങനാശേരി ഭാഗത്തുനിന്നെത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *