കൊല്ലം: കൊല്ലം ഓയൂരിൽ ആറ്വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. ചാത്തന്നൂർ സ്വദേശികളായ മുന്നുപേരാണ് പിടിയിലായത്. പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്നാണ് സൂചന. തമിഴ്‌നാട് അതിർത്തിയായ പുളിയറയിൽ നിന്നാണ് ഇവർ പിടിയിലായത്.
ഇവർ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. തട്ടിക്കൊണ്ടുപോകലുമായി ഇവർക്ക് നേരിട്ട് ബന്ധമുള്ളതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്‌ച വൈകീട്ടാണ് ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത്.