ഇന്ന് സൈബർ തട്ടിപ്പുകൾ കൂടിവരികയാണ്. എങ്ങനെ, എപ്പോൾ കബളിപ്പിക്കപ്പെടുമെന്ന് ആർക്കുമറിയില്ല. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ നമ്മുടെ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ പോലും നാം ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ :

നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ അത്രയും വിലപ്പെട്ടതാണ്. ഓൺലൈനിൽ പങ്കുവയ്ക്കുന്ന സ്വകാര്യ വിവരങ്ങൾ സൈബർ തട്ടിപ്പിന് ഇരയാക്കിയേക്കാം. അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കുക…

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക.എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *