കാഞ്ഞിരപള്ളി: കാഞ്ഞിരപ്പള്ളി നഗര ത്തോട് ചേർന്നുള്ള പാറക്കടവ് മസ്ജിദ് റോഡിൻ്റെ വീതി കൂട്ടൽ പണി തുടങ്ങി. പാറക്കടവ് ജംഗ്ഷനിൽ നിന്നുമുള്ള മസ്ജിദ് റോഡും പാറക്കടവ് റോഡിൻ്റെ സംരക്ഷണ ഭിത്തിയുമാണ് നിർമ്മിക്കുന്നത്.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോളി മടുക്ക കുഴി അനുവദിച്ച ആറര ലക്ഷം രൂപയും പഞ്ചായത്ത് ഏഴാം വാർഡ് അംഗം അനുഷിയ സുബിൻ അനുവദിച്ച അൻപതിനായിരം രൂപയും ഉപയോഗിച്ച് 7 ലക്ഷം രുപ ചെലവിട്ടാണ് നിർമ്മാണ പ്രവർത്തനം. വികസന സമിതി ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിലിൻ്റെ നിവേദന പ്രകാരം ജോളി മടുക്ക കുഴിയുടെ ഫണ്ടിൽ നിന്നും പാറക്കടവ് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കുവാൻ നടപടിയായിട്ടുണ്ട്.

