ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങിയിട്ടും പ്രതാപം മങ്ങാത്ത മോഡലുകളിലൊന്നാണ് ഐഫോണ്‍ 15. ലോഞ്ചിന് ശേഷം ഏറെ ഓഫറുകള്‍ പ്രത്യക്ഷപ്പെട്ട ഐഫോണ്‍ 15ന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ ഇപ്പോള്‍ മികച്ചൊരു ഡീല്‍ ലഭ്യമാണ്. എങ്ങനെയാണ് ഈ വലിയ ഓഫര്‍ ആമസോണില്‍ നിന്ന് ഐഫോണ്‍ 15 വാങ്ങുന്നവര്‍ക്ക് സ്വന്തമാക്കാന്‍ കഴിയുക എന്ന് നോക്കാം.

ഐഫോണ്‍ 15ന്‍റെ 128 ജിബി ബ്ലാക്ക് വേരിയന്‍റിനാണ് ആമസോണ്‍ ഓഫര്‍ നല്‍കുന്നത്. ഈ സ്മാര്‍ട്ട്ഫോണ്‍ മോഡലിന് 79,600 രൂപയാണ് ആമസോണിലെ യഥാര്‍ഥ വില. എന്നാല്‍ 17 ശതമാനം ഡിസ്‌കൗണ്ട് ഫോണിന്‍റെ വില 65,900 രൂപയായി കുറയ്ക്കുന്നു. മികച്ച കണ്ടീഷനിലുള്ള പഴയ ഐഫോണ്‍ 14 പ്ലസ് 256 ജിബി വേരിയന്‍റ് എക്‌സ്‍ചേഞ്ച് ചെയ്യുന്നതിലൂടെ 27,350 രൂപ അധികമായി സേവ് ചെയ്യാം. ഇതോടെ ഐഫോണ്‍ 15 128 ജിബി ബ്ലാക്ക് വേരിയന്‍റിന്‍റെ വില 38,550 രൂപയായി താഴും. ഇതിന് പുറമെ ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 5,670 രൂപയുടെ അധിക ഡിസ്‌കൗണ്ടും ലഭ്യമാണ്. ഇങ്ങനെ വാങ്ങുമ്പോഴാണ് ഐഫോണ്‍ 15 128 ജിബി ബ്ലാക്ക് വേരിയന്‍റ് സ്‌മാര്‍ട്ട്ഫോണിന്‍റെ വില 32,880 രൂപയായി കുറയുന്നത്.

ഐഫോണ്‍ 15 സവിശേഷതകള്‍

2556 x 1179 റെസലൂഷനിലുള്ള (ഒഎല്‍ഇഡി) 6.1 ഇഞ്ച് ഡിസ്പ്ലെയോടെ വരുന്ന ഐഫോണ്‍ 15 പിങ്ക്, മഞ്ഞ, നീല, പച്ച, കറുപ്പ് എന്നീ അഞ്ച് നിറങ്ങളിലാണ് ലഭ്യം. 48 മെഗാപിക്‌സലിന്‍റെ പ്രൈമറി ക്യാമറ സെന്‍സര്‍ ലോ-ലൈറ്റിലും മികച്ച ഫോട്ടോകളും വീഡിയോകളും ഉറപ്പാക്കും. 12 എംപിയുടേതാണ് രണ്ടാം ക്യാമറ. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള മുന്‍ക്യാമറയും 12 മെഗാപിക്‌സലിലുള്ളതാണ്. ദിവസം മുഴുവന്‍ ബാറ്ററി ലൈഫ് ആപ്പിള്‍ അവകാശപ്പെടുന്ന ഈ ഫോണ്‍ തരക്കേടില്ലാതെ ഉപയോഗിക്കുന്നവര്‍ക്ക് പോലും 9 മണിക്കൂറിലേറെ ബാറ്ററി നല്‍കും. എ16 ബയോനിക് ചിപ്പില്‍ വരുന്ന ഫോണില്‍ യുഎസ്‌ബി ടൈപ്പ്-സി ചാര്‍ജര്‍ ഉള്‍പ്പെടുന്നു.

നാനോ + ഇ-സിം എന്നിങ്ങനെ രണ്ട് സിമ്മുകള്‍ ഉപയോഗിക്കാം. 2ജി മുതല്‍ 5ജി വരെ സപ്പോര്‍ട്ട് ചെയ്യും. ഫേസ് ഐഡി, ബാരോമീറ്റര്‍, ഹൈ-ജി ആസ്സെലെറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഡുവല്‍ ആംബ്യന്‍റ് ലൈറ്റ് സെന്‍സര്‍ തുടങ്ങി മറ്റനേകം ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *