തലസ്ഥാനത്ത് കുടിവെള്ള പ്രശ്നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോർപറേഷൻ പരിധിയിലെ സ്കൂളുകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കലക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു.

കുടിവെള്ള പ്രശ്നം എപ്പോൾ തീരുമെന്ന് അറിയാത്ത സാഹചര്യത്തിലാണ് അധികൃതരുടെ നീക്കം. എന്നാൽ ഓണപ്പരീക്ഷ അടുത്ത സാഹചര്യത്തിൽ അവധി നൽകുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ നാല് ദിവസമായി കുടിവെള്ളത്തിനായി വലയുകയാണ് തലസ്ഥാനത്തെ താമസക്കാർ. ഇന്ന് വൈകീട്ട് 4 മണിയോടെ പ്രതിസന്ധി പരിഹരിച്ച് പമ്പിങ് തുടങ്ങുമെന്നായിരുന്നു അധികൃതർ പറഞ്ഞത്. എന്നാൽ പ്രതിസന്ധി ഇപ്പോഴും പരിഹരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

You missed