ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. വേദന അനുഭവപ്പെട്ടപ്പോള്‍ തന്നെ ബസ് നിര്‍ത്തിയിടാന്‍ കഴിഞ്ഞതിനാല്‍ ബസിലുണ്ടായിരുന്ന 60ലധികം യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാനായി. ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ പടപൂര്‍ ചക്കില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം.
പശ്ചിമ ബംഗാളില്‍ നിന്നുള്ള വിനോദ സഞ്ചാരികളുമായി ജില്ലയിലെ പഞ്ചലിംഗേശ്വര ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു ബസ്. യാത്രാ മധ്യേ ഡ്രൈവറായ ഷെയ്ഖ് അക്തറിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഡ്രൈവര്‍ക്ക് വേദന അനുഭവപ്പെട്ടയുടന്‍ ബസ് റോഡരികില്‍ നിര്‍ത്തി. ഉടന്‍ തന്നെ ബോധരഹിതനാവുകയും ചെയ്തു. യാത്രക്കാര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു
There is no ads to display, Please add some