സഹോദരിയെ മര്‍ദിച്ചതിനും വീട്ടുകാരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനും വ്ലോഗര്‍ക്കെതിരെ കേസ്. ഗ്രീന്‍ ഹൗസ് ക്ലീനിങ് സര്‍വീസ് യൂട്യൂബ് ചാനല്‍ ഉടമ രോഹിത്തിനെതിരെയാണ് കേസ്.

സഹോദരിയുടെയും അമ്മയുടെയും പരാതിയിലാണ് ആലപ്പുഴ വനിതാ പൊലീസ് കേസെടുത്തത്.സഹോദരിയെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചു എന്നുമാണ് പരാതിയില്‍ പറയുന്നത്. സഹോദരിയെയും അമ്മയെയും അപമാനിച്ച് വീഡിയോ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.
