കോട്ടയം: സ്വര്‍ണവില പുതിയ റെക്കോര്‍ഡുകളിലേക്ക് കുതിക്കുകയാണ്. ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് മുന്നേറ്റം. ഇന്ന് വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇനിയുള്ള ദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന. കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ട വില 55120 രൂപയാണ്.
ആദ്യമായാണ് സ്വര്‍ണവില പവന് 55000 കടക്കുന്നത്. ഇന്ന് 400 രൂപയാണ് പവന് കൂടിയത്. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6890 രൂപയിലെത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന് വില 52440 രൂപയായിരുന്നു. 2600 രൂപയിലധികമാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്.

