സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായി വ്യാഴാഴ്‌ച വിലയില്‍ വമ്പന്‍ ഇടിവ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. സ്വര്‍ണവില റെക്കോര്‍ഡില്‍ എത്തിനില്‍ക്കുമ്പോള്‍ നിക്ഷേപകര്‍ ലാഭം പിന്‍വലിച്ചതോടെയാണ് വില പെട്ടെന്ന് കുറയാന്‍ കാരണമായത്. ഇനിയും വില കുറയുമോയെന്നാണ് ആഭരണ പ്രേമികള്‍ ഉറ്റുനോക്കുന്നത്.

സംസ്ഥാനത്ത് ഇന്നും (ഒക്‌ടോബര്‍ 23) സ്വര്‍ണവിലയില്‍ വലിയ മാറ്റമാണുള്ളത്. 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപ കുറഞ്ഞ് ഗ്രാമിന് 11, 465 രൂപയും പവന് 600 രൂപ കുറഞ്ഞ് 91,720 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപ കുറഞ്ഞ് ഗ്രാമിന് 9,430 രൂപയും 14 കാരറ്റ് സ്വര്‍ണത്തിന് 7,350 രൂപയുമായി. 9 കാരറ്റ് സ്വര്‍ണത്തിന് 4,750 രൂപയാണ് ഇപ്പോള്‍ നിരക്ക്. ഇതോടെ രണ്ടു ദിവസത്തിനിടെ 5,640 രൂപ സ്വര്‍ണ വിലയില്‍ കുറവുണ്ടായി.

