സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും കുറവ്. രണ്ട് ദിവസം മുന്‍പ് സര്‍വകാല റെക്കോഡ് സൃഷ്ടിച്ച സ്വര്‍ണ വിലയാണ് വീണ്ടും താഴേക്ക് വീണ് തുടങ്ങിയിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഉണ്ടായ മാറ്റം തന്നെയാണ് ആഭ്യന്തര സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്. ബുധനാഴ്ച ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 75000 എന്ന മാന്ത്രിക സംഖ്യ പിന്നിട്ടിരുന്നു.

എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം തന്നെ വിലയില്‍ ഇടിവുണ്ടായിരുന്നു. അതേസമയം ഈ വില വ്യതിയാനം ആഭ്യന്തര വിപണികളില്‍ പ്രതിഫലിച്ചിരുന്നില്ല. ബുധനാഴ്ച മുഴുവന്‍ പവന്‍ സ്വര്‍ണം 75040 എന്ന സര്‍വകാല റെക്കോഡിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. ഇന്ന് വില കുറഞ്ഞെങ്കിലും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം പകരുന്നതല്ല. ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ നോക്കാം.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 9255 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന്് 9210 രൂപയായി. എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്. ഇത് പ്രകാരം ഇന്ന് ഒരു പവന് 360 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്നലെ 74040 രൂപയായിരുന്ന സ്വര്‍ണവില ഇന്ന് 73680 ലേക്ക് എത്തി. അതേസമയം സാധാരണക്കാര്‍ക്ക് ഈ വിലയും അപ്രാപ്യമാണ്.