സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പക്ഷേ ഇത് ഒരു ആശ്വാസം നൽകുന്ന വിലക്കുറവല്ല. മുക്കാൽ ലക്ഷത്തോടടുത്ത പവൻ്റെ വില കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരേ നിരക്കിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 80 രൂപയുടെ നേരിയ കുറവ് രേഖപ്പെടുത്തിയത്.

അതേസമയം, ഓണ വിപണി സ്വർണവിലയിൽ എന്ത് മാറ്റമുണ്ടാക്കും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ. 74,440 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 9,305 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

