സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും നേരിയ ആശ്വാസം. ഇന്നലെ പവന് 80 രൂപ കുറഞ്ഞ വിപണിയിൽ ഇന്ന് 40 രൂപയുടെ നേരിയ കുറവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ സ്വർണവിലയിൽ 1300 രൂപയിലധികം കുറവ് രേഖപ്പെടുത്തിയത് ശ്രദ്ധേയമാണ്.

ഈ മാസം സർവ്വകാല റെക്കോർഡിലെത്തിയിരുന്ന സ്വർണവിലയിൽ ഓണ വിപണിയടുക്കുമ്പോൾ ഇനി എന്ത് മാറ്റം ഉണ്ടാകും എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ. 74,200 രൂപയിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. 9275 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

