സംസ്ഥാനത്തെ സ്വര്‍ണവില കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ ഇടിഞ്ഞത് പവന് 2,400 രൂപയെന്ന് കണക്കുകള്‍. ഇസ്രയേല്‍-ഇറാന്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്.

ഇന്ന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 8,930 രൂപയിലെത്തി. പവന് 440 രൂപ കുറഞ്ഞ് 71,440 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 7,325 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 115 രൂപയിലാണ് ശനിയാഴ്ച വ്യാപാരം.