കൊച്ചി: കഴിഞ്ഞ രണ്ടാഴ്‌ചയായി വില താഴ്ന്ന്കൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് മുന്നേറ്റം. ഇന്ന് പവന് 80 രൂപ വർധിച്ച് ശനിയാഴ്ചത്തെ നിലവാരത്തിൽ എത്തി. 44,440 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് 10 രൂപയാണ് കൂടിയത്.
5555 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.കഴിഞ്ഞമാസം 28ന് 45,920 രൂപയായി ഉയർന്ന് സ്വർണവില റെക്കോർഡിട്ടിരുന്നു. പിന്നീടുള്ള രണ്ടാഴ്ച കാലയളവിൽ വില താഴുന്നതാണ് ദൃശ്യമായത്. 16 ദിവസത്തിനിടെ 1600 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയർന്നത്.