സംസ്ഥാനത്ത് വിവാഹസീസണ്‍ അടുക്കാറായിരിക്കേ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുറവ്. ഈ മാസം 23ന് 75,040 രൂപ വരെ പവന് ഉയര്‍ന്ന ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴുകയായിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,200 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് പവന് 80 രൂപയാണ് താഴ്ന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞ് 9,150 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,510 രൂപയാണ്. വെള്ളിവില 123 രൂപയില്‍ തന്നെ തുടരുന്നു.