സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ ഇടിഞ്ഞ് വില 12,485 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വർണവില നാല് തവണ ഇടിഞ്ഞിരുന്നു. ഡിസംബർ 23ന് ആണ് സ്വർണവില പവന് ചരിത്രത്തിലാദ്യമായി ഒരുലക്ഷം രൂപ കടന്നത്.

രാജ്യാന്തര സ്വർണവില ഔൺസിന് 223 ഡോളർ ഇടിഞ്ഞ് 4,325 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,620 രൂപയും, പവന് 1,08,960 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,193 രൂപയും പവന് 81,544 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 258 രൂപയും കിലോഗ്രാമിന് 2,58,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

