സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 480 രൂപ താഴ്ന്ന് 98,400 രൂപയിലെത്തി. ഗ്രാമിന് 60 രൂപ ഇടിഞ്ഞ് 12,300 രൂപയിലെത്തി.
രാജ്യാന്തര സ്വർണവില ഔൺസിന് 16 ഡോളർ കുറഞ്ഞ് 4,325 ഡോളർ നിലവാരത്തിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,418 രൂപയും, പവന് 1,07,344 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,064 രൂപയും പവന് 80,512 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 221 രൂപയും കിലോഗ്രാമിന് 2,21,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

