ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. ടി-20 ലോകകപ്പ് വിജയത്തിന് ശേഷം രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയുന്നത് കൊണ്ടാണ് ഇപ്പോൾ ഗംഭീർ പരിശീലക സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. എക്സിലൂടെയാണ് ബിസിസിഐ ജയ് ഷാ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

2027- ൽ അരങ്ങേറുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് വരെ മൂന്നര വർഷത്തേക്കാണ് കരാർ. നിലവിൽ ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകനാണ് ഗംഭീർ. ഈ വർഷം കൊൽക്കത്തയെ ഐപിഎൽ ചാമ്പ്യൻമാരാക്കുന്നതിൽ ഗംഭീറിന്റെ പങ്ക് വലുതായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ ടീമിലേക്ക് മറ്റൊരു ചുമതലയിൽ ഗംഭീർ തിരിച്ചെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ.

58 ടെസ്റ്റിൽ 104 ഇന്നിങ്‌സിൽനിന്ന് 4154 റൺസും 147 ഏകദിനത്തിൽനിന്ന് 5238 റൺസും 37 ടി-20യിൽനിന്ന് 932 റൺസും ഗംഭീർ നേടിയിട്ടുണ്ട്. കൂടാതെ ഇന്ത്യയെ 2013-ൽ ലോക ചാമ്പ്യൻമാരാക്കിയതിൽ വലിയ പങ്കുവഹിച്ച താരം കൂടിയാണ് ഗംഭീർ


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *