എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിൽ വീണ്ടും അട്ടിമറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് നടന്ന മത്സരത്തിൽ കോൺഗ്രസ് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മറിയാമ്മ സണ്ണി എൽഡിഎഫിൽ ചേർന്നു.

ഇതോടെ ഇടതുപക്ഷ പിന്തുണയോടെ മറിയാമ്മ സണ്ണി വീണ്ടും പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എതിരെ മത്സരിച്ച കോൺഗ്രസിലെ ലിസി സജി 11 വോട്ടുകൾ നേടിയപ്പോൾ, ഇടതുപക്ഷ പിന്തുണയുള്ള മറിയാമ്മ സണ്ണി 12 വോട്ടുകൾ നേടി വിജയിക്കുകയായിരുന്നു.

അക്ഷരാർത്ഥത്തിൽ ഇവിടെ കോൺഗ്രസിലെ അധികാരമോഹം ഇടതുപക്ഷം മുതലാക്കി ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *