എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിൽ ക്വാറം തികയാത്തതിനാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു. യു ഡി എഫ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നതാണ് കാരണം.

പട്ടികവർഗ്ഗ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സ്ഥാനാർത്ഥി ഇല്ലാത്തതാണ് യു ഡി എഫ് വിട്ട് നിൽക്കാൻ കാരണം.ഈ മാസം 29 ന് രാവിലെ 10.30 ന് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും.

