കോട്ടയം: ബാങ്കിന്റെ സിഡിഎമ്മിലൂടെ അക്കൗണ്ടിൽ ഇട്ട രണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ട് ഈരാറ്റുപേട്ടയിൽ പിടിച്ചെടുത്തു. 500 രൂപയുടെ 448 നോട്ടുകളാണ് പിടിച്ചെടുത്തത്. ഈരാറ്റുപേട്ടയിലെ ഫെഡറൽ ബാങ്കിലാണ് സിഡിഎമ്മിലൂടെ കള്ളനോട്ട് നിക്ഷേപിച്ചത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/FcogfzY4e6H0EOD251FctN

ബാങ്ക് അധികൃതർ കള്ളനോട്ട് പിടിച്ചെടുത്ത ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. തുടർന്ന്, പൊലീസ് സംഘം നടത്തിയ പരിശോധനയിൽ മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തു. ഇവരുടെ അറസ്റ്റ് അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്.

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പൊലീസ് പുറത്തു വിടുമെന്നാണ് വിവരം. കള്ളനോട്ട് എത്തിച്ചത് ആരാണ് എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വരും മണിക്കൂറിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്ന് ജില്ലാ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *