ഇടുക്കി: മൂന്നാറിൽ കാട്ടാനയുടെ മുന്നിൽ നിന്ന് ഫോട്ടോയെടുത്ത രണ്ട് പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഓൾഡ് മൂന്നാർ സ്വദേശികളായ സെന്തിൽ, രവി എന്നിവർക്കെതിരെയാണ് വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തത്. സെന്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും രവി ചിത്രം പകർത്തുകയുമായിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വനംവകുപ്പ് കേസെടുത്തത്. കന്നിമലയിലും തെന്മലയിലുമായി രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പന്റെ മുന്നിൽ നിന്നാണ് ഇവർ ഫോട്ടോ എടുത്തത്.

ചൂട് കൂടിയതിനാൽ കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലെത്തുകയാണെന്നും അവയുടെ സ്വഭാവത്തിൽ വ്യതിയാനമുണ്ടാകാമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അവയുടെ അടുത്തേക്ക് പോകരുതെന്നും പ്രകോപിപ്പിക്കരുതെന്നും അറിയിച്ചിരുന്നു. എന്നാൽ പടയപ്പയടക്കമുള്ള ആനകളുടെ അടുത്ത്‌നിന്ന് നാട്ടുകാരടക്കമുള്ളവർ ഫോട്ടോയെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *