തൃശൂർ: കുന്നംകുളത്ത് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. പെലക്കാട് പയ്യൂർ മഹർഷിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച ആന ആണ് ഇടഞ്ഞത്. ഉത്സവത്തിന് ശേഷം രാവിലെ ആനയെ ലോറിയിൽ കയറ്റുന്നതിനിടെയാണ് സംഭവം.

വിരണ്ടോടുന്നതിനിടെ റോഡരികിലുണ്ടായിരുന്ന ഒരു പെട്ടിക്കട ആന തകർത്തു. പുലർച്ചെ കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം ഒന്നര കിലോമീറ്റർ അകലെയാണ് ലോറി നിർത്തിയിട്ടിരുന്നത്.

ഇവിടെയ്ക്ക് ആനയെ കൊണ്ടുപോകുന്നതിനിടെ ആന വിരണ്ടോടുകയായിരുന്നു. അരമണിക്കൂറോളം റോഡിൽ നിലയുറപ്പിച്ച ആനയെ പിന്നീട് പാപ്പാന്മാരും കുന്നംകുളം എലിഫെന്റ് സ്ക്വാഡുമെത്തി തളച്ചു.

Leave a Reply

Your email address will not be published. Required fields are marked *