വൈദ്യുതി മോഷണം കുറയ്ക്കുന്നതിനായി ബീഹാറിന്റെ തലസ്ഥാനമായ പട്‌ന നഗരത്തിലുടനീളം സ്മാർട്ട് മീറ്ററുകള്‍ സ്ഥാപിച്ചത് അടുത്ത കാലത്തായിരുന്നു, എന്നാല്‍ ഇന്നും ചിലർ തങ്ങളുടെ ശീലങ്ങള്‍ ഉപേക്ഷിക്കുന്നില്ലെന്നതിന് തെളിവാണ് , സ്മാർട്ട് മീറ്ററുകളില്‍ നിന്ന് വൈദ്യുതി മോഷ്ടിക്കാൻ ആളുകള്‍ ഒരു ”മികച്ച” മാർഗം കണ്ടുപിടിച്ചത്.

പാറ്റ്‌നയിലെ ഗൗരിചക് പോലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നാണ് റിമോട്ടില്‍ ഉപയോഗിച്ച് വൈദ്യുതി മോഷ്ടിച്ചതിൻ്റെ വാർത്ത പുറത്ത് വരുന്നത്. അമിത വൈദ്യുതി ഉപഭോഗം ഉണ്ടായാല്‍ സ്മാർട്ട് മീറ്റർ റിമോട്ട് ഉപയോഗിച്ച് ഇത് ഓഫ് ചെയ്തു.പട്‌നയിലെ ഗ്രാമപ്രദേശമായ ഗൗരിചക്കിലാണ് ആളുകള്‍ വൈദ്യുതി മോഷണത്തിൻ്റെ ഈ ഹൈടെക് രീതി അവലംബിക്കുന്നത്. വൈദ്യുതി മോഷണം പുറത്തായതോടെ വകുപ്പ് അഞ്ചുലക്ഷത്തി 38,000 രൂപ പിഴ ചുമത്തുകയും ഗൗരിചക് പൊലീസ് സ്റ്റേഷനില്‍ വൈദ്യുതി മോഷണത്തിന് കേസെടുക്കുകയും ചെയ്തു.
എൻജിനീയർമാർ മീറ്റർ പരിശോധിച്ചപ്പോള്‍ 11.304 കിലോവാട്ട് ലോഡ് ഉപഭോഗം അനധികൃതമായി നടത്തിയതായി കണ്ടെത്തി. തുടർന്ന് മീറ്ററും റിമോട്ടും സംഘം പിടിച്ചെടുത്ത് അന്വേഷണത്തിന് അയച്ചിട്ടുണ്ട്. ഒരു ഫ്ലോർ മില്ലും, ഓയില്‍ മില്ലും നടത്തുന്ന വിനോദ് റായ് എന്നയാളുടെ കടയില്‍ നിന്നുമാണ് റിപ്പോട്ട് കണ്ടെത്തിയത്. വിനോദ് റായിയുടെ മില്ലില്‍ സ്മാർട്ട് മീറ്റർ സ്ഥാപിച്ചെങ്കിലും, ഇതില്‍ കൃത്രിമം കാണിച്ച് അതിൻ്റെ സീല്‍ തകർത്ത് ആണ് വൈദ്യുതി മോഷണം നടത്തിയത്‍.
മീറ്റർ തുറന്ന ശേഷം ഒരു ഉപകരണം ഇതിനുള്ളില്‍ വായിക്കുകയും , ശേഷം മീറ്റർ വീണ്ടും അടക്കുകയുമായിരുന്നു. സീല്‍ നോക്കിയാല്‍ ആർക്കും സംശയം തോന്നില്ല. തുടർന്ന് ഫ്‌ളോർ മില്‍ പ്രവർത്തിപ്പിക്കേണ്ടി വരുമ്ബോള്‍ മാർട്ട് മീറ്റർ റിമോട്ട് വഴിഓഫ് ചെയ്യുകയായിരുന്നു ഇയാളുടെ രീതി.
എന്നാല്‍ വിനോദ് റായിയുടെ ഈ കൗശലം അധികനാള്‍ നീണ്ടുനിന്നില്ല. ഇക്കാര്യം ആരോ വൈദ്യുതി വകുപ്പിനെ അറിയിച്ചു. തുടർന്ന് മസൗധി സബ് ഡിവിഷനിലെ അസിസ്റ്റൻ്റ് ഇലക്‌ട്രിക്കല്‍ എഞ്ചിനീയർ ചന്ദ്രമണി നിരാല അദ്ദേഹത്തിൻ്റെ മില്ലിലെത്തി മീറ്റർ പരിശോധിച്ചു. തുടർന്നാണ് വൻ വൈദ്യുതി മോഷണം പുറത്തായത്.
