സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടി. ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് 16 പൈസ വർധിപ്പിച്ചു. പ്രതിമാസം 40 യൂണിറ്റ് വരെയുള്ളവർക്ക് നിരക്ക് വർധനയില്ല. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ. വർധന ബിപിഎൽ വിഭാഗത്തിനും ബാധകം.

2025-2026 വർഷത്തിൽ യൂണിറ്റിന് 12 പൈസ കൂടും. 2026-27ൽ നിരക്ക് വർധനയില്ല. ചെറുകിട വ്യവസായങ്ങൾക്ക് രാവിലെ ആറു മുതൽ വൈകുന്നേരം ആറ് വരെ 10% കുറവ്. കൃഷി ആവശ്യത്തിന് യൂണിറ്റിന് അഞ്ചു പൈസ കൂട്ടി. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് പകൽസമയം 10% കുറവ് വരുത്തി. സോളാർ വൈദ്യുതിയുടെ ലഭ്യത കണക്കിലെടുത്താണ് തീരുമാനം. മീറ്റർ വാടക വർധിപ്പിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

You missed