തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഎം- സിപിഐ ബന്ധം ആടിയുലയുന്നു. വിഷയത്തില്‍ പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ സിപിഐക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സിഎന്‍ മോഹനന്‍ രംഗത്തെത്തി. സിപിഎം നേതാവ് പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് സിപിഐയുടെ നീക്കമെന്ന് സി എന്‍ മോഹനന്‍ കുറ്റപ്പെടുത്തി.

ഇന്നുവരെയില്ലാത്ത കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു നിയമസഭയില്‍ പ്രതിപക്ഷ ഉപനേതൃ പദവി തങ്ങള്‍ക്കു വേണം എന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. എന്നും മുന്നണിയില്‍ സമ്മര്‍ദ്ദതന്ത്രമാണ് സിപിഐ സ്വീകരിച്ചു വരുന്നത്. ഇടതുപക്ഷ ഐക്യം വേണമെങ്കില്‍ സിപിഎം സഹിച്ചുകൊള്ളണം എന്നാണ് ഇവരുടെ നിലപാട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പിഎം ശ്രീ ആയിരുന്നു ഇവരുടെ വിപ്ലവായുധം.

ആ സമയത്ത് അകത്തു നിന്നാക്രമിച്ചുഗവണ്മെന്റിനെ നാണംകെടുത്തി. അതിന്റെ തുടര്‍ച്ചകൂടിയാണ് നിയമസഭ തോല്‍വി. സമ്മര്‍ദ്ദതന്ത്രത്തില്‍ അനര്‍ഹമായതല്ലേ CPI അനുഭവിക്കുന്നത് എന്ന് അവരോര്‍ക്കുന്നില്ല. ലോകത്തിലെ ഏക പ്യൂരിറ്റന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി CPI ആണല്ലോ. രണ്ടു ലക്ഷം വോട്ടുള്ള അസംബ്ലി മണ്ഡലങ്ങളില്‍ ഒരു 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലമുണ്ട് സര്‍ നമ്മുടെ സിപിഐക്ക് ?. സി എന്‍ മോഹനന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *