തൊടുപുഴ: ഇടുക്കിയിലെ പാംബ്ല അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രാത്രി 10 മണിയോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുക. ഘട്ടംഘട്ടമായി ഷട്ടറുകള്‍ ഉയര്‍ത്തി ഏതാണ്ട് 500 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് ജില്ലാ ഭരണകൂടം കെഎസ്ഇബിക്ക് അനുമതി നല്‍കിയിട്ടുള്ളത്
ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേര്യമംഗലം, ഭൂതത്താന്‍കെട്ട് മേഖലയില്‍ പെരിയാരിന്റെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്ര പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. നിലവില്‍ ഡാമിലെ ജലനിരപ്പ് 252. 10 മീറ്ററാണ്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 253 മീറ്ററാണ്. ജില്ലയില്‍ ഓറഞ്ച് കൂടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്

Leave a Reply

Your email address will not be published. Required fields are marked *