തൊടുപുഴ :കഞ്ചാവും ഹാഷിഷ് ഓയിലും കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ രണ്ട് യുവാക്കളെ പത്ത് വർഷം കഠിന തടവിനും പിഴയടക്കാനും തൊടുപുഴ എൻഡിപിഎസ് കോടതി ശിക്ഷിച്ചു.
2021 ഏപ്രിൽ മാസം 22 ന് കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ വച്ച്, 20 കിലോഗ്രാം കഞ്ചാവും 170 ഗ്രാം ഹാഷിഷ് ഓയിലും ആംപ്യൂളുകളും കൈവശം വച്ച് കടത്തികൊണ്ടുവന്ന കേസിലെ ഒന്നാം പ്രതിയായ, ആലപ്പുഴ ജില്ലയിൽ ചമ്പക്കുളം വില്ലേജിൽ നെടുമുടി ഭാഗത്ത് പോങ്ങ പോസ്റ്റ് കല്ലുപറമ്പിൽ വീട്ടിൽ ഔസേപ്പ് മകൻ വിനോദ് ഔസേപ്പ് എന്നയാളെ എട്ട് കൊല്ലം തടവും 50000 രൂപ പിഴയും അടയ്ക്കാനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവിനും,
രണ്ടാം പ്രതി തൃക്കൊടിത്താനം വില്ലേജിൽ പുളിക്കാട്ടെപ്പടി ഭാഗത്ത് തുണ്ടിയിൽ വീട്ടിൽ ജെയിംസ് മാത്യു മകൻ ജെബി ജെയിംസ് എന്നയാളെ പത്ത് വർഷം കഠിന തടവിനും 50000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവിനും തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്‌ജ് ഹരികുമാർ കെ എൻ ശിക്ഷ വിധിച്ചു.
കാഞ്ഞിരപ്പളളി പോലീസ് ഇൻസ്പെക്ടർ എൻ. ബിജു, ഷൈജു എം.ജെ. എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
അഡ്വ. ബി രാജേഷ് ഹാജരായി.
There is no ads to display, Please add some