കോട്ടയം: കഞ്ചാവ് വലിച്ചിട്ട് ആർക്കും ഒരു പ്രശ്നവുമില്ലെന്ന് കഞ്ചാവ് കേസ് പ്രതി. സംശയം ഉണ്ടെങ്കിൽ തന്റെ കസ്റ്റമേഴ്‌സിനെ വിളിച്ചു ചോദിക്കാമെന്നും പ്രതി പറഞ്ഞു. 300 ഗ്രാം കഞ്ചാവുമായി പള്ളിക്കത്തോട് പൊലീസ് പിടികൂടിയ സ്റ്റെഫിൻ ദേവസ്യയുടേതാണ് വിചിത്ര മറുപടി.
രാജീവ് ഗാന്ധി സർക്കാരാണ് കഞ്ചാവിനെ പെടുത്തിയത്. കഞ്ചാവ് വലിക്കുന്നവർ സൈലന്റാണ്. ആരും ആക്രമണം നടത്താറില്ല. കഞ്ചാവിന്റെ ‘ഞ്ച’ പറയുന്നതാണ് പ്രശ്നം. നീല ചടയൻ പ്രശ്നമില്ല. ഹാഷിഷ് ഓയിൽ ബ്ലഡ് ക്യാൻസറിന്റെ മരുന്നാണെന്ന വിചിത്രവാദവും പ്രതി ഉന്നയിച്ചു. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

There is no ads to display, Please add some