വ്യാജ പീഡനക്കേസിൽ കുടുക്കി ജയിലിൽ അടച്ചതായി യുവാവിന്റെ പരാതി. തന്നെ കള്ളക്കേസിൽ കുടുക്കിയതിന് എതിരെ തൃശൂർ സ്വദേശിയായ യുവാവാണ് സംസ്ഥാന പൊലീസ് മേധാവിയ്ക്കും, മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയത്. കള്ളക്കേസിൽ കുടുക്കിയതിന്റെ ഭാഗമായി 47 ദിവസത്തോളം താൻ ജയിലിൽ കിടന്നതായും യുവാവ് നൽകിയ പരാതിയിൽ പറയുന്നു.

തൃശൂർ ചാലക്കുടി മാരാംകോട് സ്വദേശി ബിനീഷ് ബെന്നിയാണ് സംസ്ഥാന പൊലീസ് മേധാവിയ്ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയത്. 2024 നവംബറിൽ വെള്ളിക്കുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബിനീഷ് 47 ദിവസത്തോളം ജയിലിൽ കിടന്നതിന് എതിരെയാണ് ഇദ്ദേഹം പരാതി നൽകിയിരിക്കുന്നത്. 2024 നവംബറിൽ ബിനീഷിന് എതിരെ വെള്ളിക്കുളങ്ങര പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. അയൽവാസിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അന്ന് ബിനീഷിന് എതിരെ കേസ് രജിസ്റ്റർ ചെയ്യുകയും, അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യുകയും ചെയ്തത്.
അയൽവാസിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്. എന്നാൽ, പരാതി വ്യാജമാണെന്നും യുവതിയുടെ ഭർത്താവിന് ബിനീഷിനോട് തോന്നിയ വിരോധത്തെ തുടർന്ന് വ്യാജമായി സൃഷ്ടിച്ചതാണ് എന്നുമാണ് ബിനീഷ് നൽകിയ പരാതിയിൽ പറയുന്നത്. വീട്ടിൽ വന്നു പിതാവിനെയും മാതാവിനേയും പിടിച്ചു തള്ളുകയും, ഐഡി കാർഡോ, പോലീസ് യൂണിഫോമോ, പോലീസ് ജീപ്പോ, വനിതാ പൊലീസോ ഇല്ലാതെ ഗുണ്ടകളെ പോലെ എത്തിയ സംഘം ബലം പ്രയോഗിച്ച് മർദിച്ചാണ് ബിനീഷിനെ പിടിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങൾ അടക്കം ഉയർത്തിയാണ് ബിനീഷ് പൊലീസിനെതിരെ പരാതി നൽകിയത്.

അയൽവാസിയായ വീട്ടമ്മ ബിനീഷ് തന്നെ പീഡിപ്പിച്ചതായാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ, സംഭവം നടക്കുന്നതായി ആരോപിക്കുന്ന ഓഗസ്റ്റ് മാസത്തിനു ശേഷമുള്ള പല ദിവസങ്ങളിലും യുവതി ഇവരുടെ വീട്ടിൽ കുട്ടികളെയും കൂട്ടി വന്നു കളിച്ചു ചിരിച്ചു ഭക്ഷണം കഴിച്ചു പോകുന്നതായി സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. ഏതായാലും വ്യാജ പീഡന പരാതിയിൽ കേസ് എടുത്ത് അന്വേഷണം നടത്തിയ വെള്ളിക്കുളങ്ങര പൊലീസിന് എതിരെ ബിനീഷ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് അടക്കം പരാതി നൽകിയിട്ടുണ്ട്.

മുൻപ് ബിനീഷിനെതിരായ സമാന രീതിയിലുള്ള കേസ് നിലവിലുണ്ടായിരുന്നതായി പൊലീസ് സംഘം റിമാന്റ് റിപ്പോർട്ടിൽ അടക്കം ആരോപിച്ചിരുന്നു. എന്നാൽ, ബിനീഷിനെതിരെ നിലവിലില്ലാത്ത മറ്റൊരു കേസ് വ്യാജമായി ചൂണ്ടിക്കാട്ടിയാണ് റിമാന്റ് റിപ്പോർ്ട്ട് പൊലീസ് തയ്യാറാക്കിയത്. ഇപ്പോഴുള്ള വ്യാജ പരാതിയിൽ ശെരിയായ അന്വേഷണം പോലും നടത്താതെ ആണ് പോലീസ് എഫ്.ഐ.ആർ ഇട്ടത്.

ബിനീഷിന് അനുകൂലമായുണ്ടായിരുന്ന തെളിവുകൾ ഒന്നും തന്നെ പരിശോധിക്കാതെയാണ് പൊലീസ് സംഘം കേസ് വ്യാജമായി ചമച്ചതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. വ്യാജ പീഡന പരാതികൾ കൂടി വരുന്ന കേരളത്തിൽ ഹൈ കോടതിയുടെ കൃത്യമായ നിർദേശം ഉണ്ടായിട്ടും അതൊന്നും പാലിക്കാതെ ആണ് പോലീസിന്റെ അതിക്രമം. വിഷയത്തിൽ തന്നെ കുടുക്കാൻ കൂട്ടു നിന്നവർക്ക് എതിരെ കർശന നിയമനടപടി ആവശ്യപ്പെട്ട് ബിനീഷ് തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.

There is no ads to display, Please add some