കൊച്ചിയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന സ്ഥാപനത്തിൽ തൊഴിലാളികളെ അതിക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ജീവനക്കാരെ വസ്ത്രങ്ങൾ അഴിപ്പിച്ച് അർധ നഗ്നനാക്കി, നായയുടെ ബെൽറ്റ് കഴുത്തിൽ കെട്ടി, മുട്ടിൽ ഇഴഞ്ഞ് നാണയം നക്കിയെടുപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

വീടുകളിൽ ഉൽപ്പന്നങ്ങളുമായി വിൽപ്പനയ്ക്ക് എത്തുന്ന യുവാക്കളാണ് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ പ്രധാനമായും ജോലി ചെയ്യുന്നത്. എറണാകുളം ജില്ലയിൽ വിവിധ ശാഖകളുള്ള സ്ഥാപനത്തിന്റെ കലൂർ ജനതാ റോഡിലെ ശാഖയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

തൊഴിലാളികൾക്ക് നൽകുന്ന ടാർഗറ്റ് പൂർത്തിയാക്കാൻ കഴിയാതെ വന്നാൽ ക്രൂരമായ ശിക്ഷകളാണ് നേരിടേണ്ടി വരിക. പരാതിയുടെ മേൽ അന്വേഷണം ഗൗരവമായെടുത്ത് മുന്നോട്ട് പോകുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed