പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. ആലപ്പുഴയിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. ക്ലാസിലെ തന്നെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും പിന്നീട് പെണ്‍കുട്ടി ഗർഭിണിയാകുകയുമായിരുന്നു. പ്ലസ് വണ്‍ വിദ്യാർത്ഥിനി കഴിഞ്ഞ മാസമാണ് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍വച്ച് പ്രസവിച്ചത്.
കാമുകി പ്രസവിച്ചെന്നറിഞ്ഞതോടെ പേടിച്ചുപോയ കാമുകൻ ഒളിവില്‍ പോയി. ദിവസങ്ങള്‍ക്ക് ശേഷം കാമുകിയേയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയതോടെയാണ് അഴിക്കുള്ളിലായത്. പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.

സമാനമായ സംഭവങ്ങള്‍ കൂടിവരികയാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ കൊല്ലത്ത് പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകള്‍ വന്നിരുന്നു. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്നായിരുന്നു പെണ്‍കുട്ടി ആദ്യം പറഞ്ഞിരുന്നത്. തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗർഭിണിയായെന്നുമൊക്കെയായിരുന്നു പെണ്‍കുട്ടി പറഞ്ഞിരുന്നത്.

There is no ads to display, Please add some