സിപിഎം പാർട്ടി കോൺഗ്രസിൽ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം. പ്രതിനിധികൾ കഫിയ അണിഞ്ഞാണ് സമ്മേളനത്തിൽ എത്തിയത്. ഫലസ്തീൻ ജനതയ്ക്ക് പിന്തുണ അറിയിച്ച് പ്രതിനിധികൾ മുദ്രാവാക്യം വിളിച്ചു. ഡൗൺ ഡൗൺ സയണിസം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പാർട്ടി കോൺഗ്രസിൽ ഫലസ്തീൻ ജനതക്കുള്ള ഐക്യദാർഢ്യം പങ്കുവെച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എം എ ബേബി അടക്കമുള്ള നേതാക്കളെല്ലാം കഫിയ ധരിച്ച് പലസ്തീന് അനുകൂല മുദ്രാവാക്യം മുഴക്കി. സയണിസത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും പ്രതിനിധികള്‍ മുദ്രാവാക്യം വിളിച്ചു.
പലസ്തീന് പിന്തുണ അറിയിച്ചു പ്രമേയവും അവതിരിപ്പിച്ചു. പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പ്രമേയം അവതരിപ്പിച്ചു. ഗാസയില്‍ ഇസ്രായേല്‍ നടത്തിയത് വംശഹത്യയാണെന്ന് പ്രമേയത്തില്‍ പറയുന്നു. പ്രമേയം അവതരിപ്പിച്ചതിന് ശേഷം പ്രതിനിധികള്‍ മുദ്രാവാക്യവും മുഴക്കി. അതേസമയം, വഖഫ് ബില്ലിനെതിരായ പോരാട്ടം തുടരുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗ ബൃന്ദ കാരാട്ട് പറഞ്ഞു. പാര്‍ലമെന്റെില്‍ സിപിഎം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. പാര്‍ലമെന്റിന് പുറത്തും സിപിഎം ശക്തമായ പ്രതിഷേധം തുടരുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
