കോട്ടയം: തെരഞ്ഞെടുപ്പ് തോൽവിക്ക് മുഖ്യമന്ത്രിയുടെ നിലപാടുകളും കാരണമായെന്ന് കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ചാഴികാടൻ പറഞ്ഞു. കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.

പാലായിൽ നടന്ന നവ കേരള സദസ്സിലെ ശകാരം അടക്കം തിരിച്ചടിയായി. സി പി എം വോട്ടുകൾ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് ലഭിക്കാതെ പോയതും അന്വേഷിക്കണമെന്നും ആവശ്യം ഉന്നയിച്ചു. തോൽവിയിൽ മുഖ്യമന്ത്രിയെ മാത്രം പഴിചാരുന്നത് ശരിയല്ലന്നായിരുന്നു ജോസ് കെ മാണി അടക്കമുള്ളവർ യോഗത്തിൽ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *