മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. നവംബർ രണ്ടിനാണ് ചാക്കോച്ചന്റെ ജന്മദിനം. ചാക്കോച്ചന്റെ ജന്മദിനത്തോട് അനുബന്ധിച്ച് എല്ലാവർഷവും ആരാധകർ സന്നദ്ധ പ്രവർത്തനം നടത്താറുണ്ട് എല്ലാ ജില്ലകളിലും. ഈ വർഷവും ആ പതിവ് തെറ്റിച്ചില്ല. കുഞ്ചാക്കോ ബോബൻ ലവേഴ്സ് ആൻഡ് ഫ്രണ്ട്സ് കോട്ടയം ജില്ലാ കമ്മിറ്റി മാഞ്ഞൂർ മരിയൻ സൈന്യം ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്കൊപ്പമാണ് പ്രിയതാരത്തിന്റെ ജന്മദിനം ആഘോഷിച്ചത്.

📌 *വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

സംവിധായകനും കുഞ്ചാക്കോ ബോബൻ ഫാൻസ്‌ കോട്ടയം ജില്ലാ പ്രസിഡന്റുമായ റിയാസ് മുഹമ്മദ്, കുഞ്ചാക്കോ ബോബൻ ലവേഴ്സ് ആൻഡ് ഫ്രണ്ട്സ് സംസ്ഥാന കമ്മിറ്റി പി ആർ ഒ സബിൻ ഫിലിപ്പ് എബ്രഹാം, സഹസംവിധായകനും ഫാൻസ്‌ മെമ്പറുമായ സജിൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

ആരോരുമില്ലാത്തവർക്ക് ഒപ്പം പാട്ട് പാടിയും കഥകൾ പറഞ്ഞും കേക്ക് മുറിച്ചുമാണ് ജന്മദിനം ആഘോഷമാക്കിയത്. അവർക്കുള്ള ഉച്ചഭക്ഷണം ഒരുക്കിയതും ഫാൻസ്‌ പ്രവർത്തകർ ചേർന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *