ശ്രീനഗർ: ജമ്മു കശ്മീർ മുസ്‌ലിം ലീഗിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യു.എ.പി.എ പ്രകാരം സംഘടനയെ നിരോധിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

യു.എ.പി.എ പ്രകാരമാണ് നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും ജമ്മു കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും ഭീകരരുടെ പ്രവർത്തനങ്ങളെ പിന്തുണച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം.

രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും എതിരായി പ്രവർത്തിക്കുന്ന ആരെയും മോദി സർക്കാർ വെറുതെവിടില്ല. ശക്തമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സയ്യിദ് അലി ഷാ ഗീലാനിയുടെ പിൻഗാമിയായ മസാറത്ത് ആലം നയിക്കുന്ന വിഘടനവാദ പ്രസ്ഥാനമാണ് ജമ്മു കശ്മീർ മുസ്‌ലിം ലീഗ്. കഴിഞ്ഞ 13 വർഷമായി ആലം ജയിലിലാണ്. 2010ൽ കശ്മീർ താഴ്‌വരയിൽ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിനെ തുടർന്ന് ജമ്മു കശ്മീർ പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed