ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ കോടതികളിലായി തീര്‍പ്പ് കല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നത് അഞ്ച് കോടിയിലധികം കേസുകള്‍. ഇതില്‍ സുപ്രീംകോടതിയില്‍ മാത്രം 80,000 കേസുകളാണ് തീര്‍പ്പ് കല്‍പ്പിക്കാതെയുള്ളതെന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് ഡിസംബര്‍ ഒന്ന് വരെയുള്ള കേസുകളുടെ കണക്കുകള്‍ അവതരിപ്പിച്ചത്.

തീര്‍പ്പാക്കാതെ കിടക്കുന്ന 5,08,85,856 കേസുകളില്‍ 61 ലക്ഷത്തിലധികം കേസുകള്‍ 25 ഹൈക്കോടതികളിലായുണ്ട്. ജില്ലാ, കീഴ്ക്കോടതികളിലായി 4.46 കോടി കേസുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യന്‍ ജുഡീഷ്യറിയുടെ ആകെ അംഗീകൃത അംഗബലം 26,568 ജഡ്ജിമാരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയുടെ അംഗീകൃത അംഗസംഖ്യ 34 ആണെങ്കില്‍, 1,114 ജഡ്ജിമാരാണ് ഹൈക്കോടതികളുടെ അംഗീകൃത അംഗസംഖ്യ. ജില്ലാ, സബോര്‍ഡിനേറ്റ് കോടതികളിലായി 25,420 ജഡ്ജിമാരാണ് അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *