
ജവാനെ കസ്റ്റഡിയിലെടുത്ത് പാക്സിതാൻ. ഫിറോസ് പൂരിലെ ഇന്ത്യ പാക്ക് അതിർത്തിയിലാണ് നടപടി. അബദ്ധത്തിൽ നിയന്ത്രണ രേഖ കടന്നപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ജവാന്റെ മോചനത്തിനായി ചർച്ചകൾ പുരോഗമിക്കുന്നു. പി കെ സിംഗാണ് പാകിസ്താന്റെ കസ്റ്റഡിയിലുള്ള ജവാൻ.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം മുറുകുന്നതിനിടെയാണ് പാകിസ്താന്റെ നീക്കം. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അനുവദിക്കില്ല, വാഗാ അതിർത്തി അടക്കും, ഷിംല കരാർ മരവിപ്പിക്കും ഇന്ത്യയുമായുള്ള വ്യാപാരങ്ങൾ നിർത്തി വെയ്ക്കും തുടങ്ങിയ നടപടികൾ ഇന്ന് പാകിസ്തതാൻ പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിലായിരുന്നു നടപടികൾ സംബന്ധിച്ച തീരുമാനം. ഇന്ത്യൻ പൗരന്മാർക്കുള്ള വിസ പാകിസ്‌താൻ റദ്ദാക്കി. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം മുപ്പതായി കുറച്ചിട്ടുണ്ട്. സിന്ധു നദീജല കരാർ റദ്ദാക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്താൻ അറിയിച്ചു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും കൂട്ടിച്ചേർത്തു.
