ഐസ്‌ക്രീം ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമാണ്. തണുപ്പാണെങ്കിലും ഷുഗർ ഉണ്ടെങ്കിലും ഒരു ഐസ്‌ക്രീം എങ്കിലും ഒന്ന് നുണയാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്.
ചോക്ലേറ്റ്, വാനില, സ്‌ട്രോബെറി തുടങ്ങി നിരവധി ഫ്‌ളേവറുകളില്‍ ഇന്ന് ഐസ്‌ക്രീമുകള്‍ കടകളിലും പെരുന്നാള്‍ ഉത്സവപറമ്ബുകളില്‍ കാണാം. എന്നാല്‍ മുലപ്പാലിന്റെ രുചിയുള്ള ഐസ്ക്രീം ആയാലോ? അത്തരമൊരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് അമേരിക്കയിലെ ഒരു കമ്ബനി.

യുഎസ്സിലെ പ്രമുഖ ബേബി ബ്രാന്‍ഡായ ഫ്രിദയാണ് മുലപ്പാല്‍ രുചിയില്‍ ഐസ്‌ക്രീം ഉണ്ടാക്കാനൊരുങ്ങുന്നത്. 2-ഇന്‍-1 മാനുവല്‍ ബ്രസ്റ്റ് പമ്ബ് പുറത്തിറക്കിയതിന് പിന്നാലെയാണ് കമ്ബനി ഐസ്‌ക്രീം തയ്യാറാക്കാനൊരുങ്ങുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് യഥാര്‍ഥ മുലപ്പാല്‍ കൊണ്ടുള്ള ഐസ്‌ക്രീമായിരിക്കില്ല. മുലപ്പാലിന് സമാനമായ രുചിയുള്ളതായിരിക്കും ഐസ്‌ക്രീം. ഭക്ഷ്യപദാര്‍ഥങ്ങളില്‍ മുലപ്പാല്‍ ഉപയോഗിക്കാന്‍ ഫുഡ് അതോറിറ്റിയുടെ അനുമതിയില്ലാത്തതാണ് ഇതിന് കാരണം.
മുലപ്പാലിലുള്ള വിറ്റാമിനുകളും മറ്റുഘടകങ്ങളെല്ലാം ഇതിലുള്‍പ്പെടുത്തും. ഒമേഗ-3 ഫാറ്റ്‌സ്, ലാക്ടോസ്, കാല്‍സിയം, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഡി എന്നിവയടങ്ങിയ ന്യൂട്രിയന്റ് റിച്ച് ഐസ്‌ക്രീം ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ഐസ്‌ക്രീം പുറത്തിറക്കാനുള്ള തീരുമാനം കമ്ബനി അവരുടെ സാമൂഹികമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്.

ഇതിന് പിന്നാലെ പലരും കമന്റുകളുമായെത്തി. ഐസ്‌ക്രീമിനായി കാത്തിരിക്കുന്നുവെന്ന് ഒട്ടുമിക്ക ഉപഭോക്താക്കളും പ്രതികരിച്ചു. ഐസ്‌ക്രീമിന്റെ രുചി എന്തെന്നറിയാനുള്ള കൗതുകവും പലരും പങ്കുവെച്ചു. ഒമ്ബത് മാസത്തിന് ശേഷം മാത്രമേ ഉത്പന്നം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുകയുള്ളൂ.

There is no ads to display, Please add some