ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയിൽ കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് ബി.ജെ.പി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലിൽ മറ്റൊരു കേന്ദ്രമന്ത്രി വി. മുരളീധരനും മത്സരിക്കും.

പത്തനംതിട്ടയിൽ അനിൽ ആന്റണിയും ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനും തൃശ്ശൂിൽ സുരേഷ് ഗോപിയും മത്സരിക്കും. പിസി ജോർജിന് സീറ്റ് ഇല്ല.

195 സ്ഥാനാർഥികളുടെ പട്ടികയാണ് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ ഇന്ന് പുറത്തുവിട്ടത്. ഇതിൽ 34 കേന്ദ്ര മന്ത്രിമാർ, ലോക്സഭ സ്പീക്കർ അടക്കമുള്ളവർ ഉൾപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സിറ്റിങ് സീറ്റായ യു.പിയിലെ വാരണസിയിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗറിലും മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You missed