കുട്ടിക്കാനം: കുട്ടിക്കാനത്ത് പാർക്ക് ചെയ്യാൻ ശ്രമിക്കവേ ബൈക്ക് കത്തി നശിച്ചു. ബൈക്ക് പൂർണമായും അഗ്‌നിക്കിരയായി. ഞായറാഴ്ച വൈകിട്ട് 5:30 ഓടെ കുട്ടിക്കാനം ജംഗ്ഷനിൽ ആയിരുന്നു സംഭവം.

തമിഴ്‌നാട് സ്വദേശി മുത്തുവിന്റെ ബൈക്കാണ് പൂർണമായും കത്തിയത്. കുട്ടിക്കാനത്ത് വന്ന് ബൈക്ക് പാർക്ക് ചെയ്യാൻ ഒരുങ്ങവേയാണു തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഓടി മാറിയതിനാൽ ബൈക്ക് യാത്രക്കാരൻ രക്ഷപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *